EducationLocal News

ഹയർ സെക്കണ്ടറി എൻ.എസ് എസ് ജീവിതോൽസവം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി


കോഴിക്കോട്: ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ്സ് സ്കീം കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന “അനുദിനം കരുത്തേകാം. കരുതലേകാം ”21ദിനചാലഞ്ചുകൾ “ജീവിതോൽസവം25“പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കോഴിക്കോട് ജില്ലയിൽ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്ക്കൂളിൽ രാമാനാട്ടുകര മുൻസിപ്പലിറ്റി ചെയർപേഴ്സൺ വി.എം പുഷ്പ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു.

കൗമാരക്കാരായ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയായി പ്രസരിപ്പിക്കാനും, വിദ്യാർത്ഥികളുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്യാനും ലക്ഷ്യമിട്ട് 21 ദിവസം നടപ്പിലാക്കുന്ന പദ്ധതികളാണ് ജീവിതോൽസവം 2025 . ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആൽമഹത്യ പ്രവണത, ആക്രമണവാസന തുടങ്ങിയവയ്ക്കുള്ള പ്രവർത്താനാധിഷ്ടിത ചലഞ്ചുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാപ്പിനെസ്സ് ഫെസ്റ്റ് ലക്ഷ്യമാക്കി ജീവിതോൽസവ കാഹളം മുഴക്കൽ, കുടുബ വുമൊത്തുള്ള സെൽഫി, നവലോകത്താനായി സ്റ്റിക്കർ പതിക്കൽ, അതിജീവന കഥകൾ പങ്ക് വെക്കൽ, ഏകദിന ഡിജിറ്റൽ ഉപവാസം, ഒപ്പുമരം, ആഹ്ലാദ ചുവടുകൾ, ഭരണഘടനയെ മനസ്സിലാക്കൽ, പുസ്തകത്തിന്റെ ആൽമാവ് തേടൽ, സ്റ്റാറ്റസ് മേള, പാഥേയം, ചോദ്യത്തര പയറ്റ്, വാക്കിംങ്ങ് ബസ്സ്, ലഹരി വിരുദ്ധ ചിതമതിൽ, ദർപ്പണം, കാർണിവൽ, മോണിംഗ് എക്സസൈസ് തുടങ്ങിയവയാണ് ചലഞ്ചുകൾ

ഹയർ സെക്കണ്ടറി റീജണൽ ഡപ്പൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ മാനസ ഗ്രാമമായി പൊറ്റേപടി ഗ്രാമത്തെ പ്രഖ്യാപിച്ചു. മാനസ ഗ്രാമത്തിലെ അംഗൻവാടിക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും RDD വിതരണം ചെയ്തു. എൻഎസ്എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ പി.കെ അഫ്സൽ, ഹെഡ് മാസ്റ്റർ വി.മുരളി, ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ.വി സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി സ്മിജ ആശംസകൾ അർപ്പിച്ചു പ്രിൻസിപ്പാൾ കെ വി രഞ്ജിനി സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി.എസ് പ്രശാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ നൃത്ത ശിൽപ്പവും, മനഷ്യ വലയവും ഒരുക്കി. ഹരിത കർമ്മ സേനാംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, തൊഴിലാളികൾ, രക്ഷിതാക്കൾ പരിപാടിയിൽ പങ്ക് ചേർന്നു. വളണ്ടിയർ ലീഡർമാരായ പി ശ്രീദേവ്, എ കെ അഭിരാമി , ആദിത്യ രാജേഷ്, അഭിരാമി വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി
.


Reporter
the authorReporter

Leave a Reply