കോഴിക്കോട്: തുടർച്ചയായ മഴയിൽ കോർപ്പറേഷൻ ചെലവൂര്‍ വാർഡ് 17 ലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍ ആയി.
ചെലവൂര്‍, മുണ്ടികല്‍താഴം,തോണി കടവത്ത്കണ്ടി,എഴുന്ന മണ്ണില്‍ , മഞെങ്ങര ഭാഗത്ത് പ്രദേശത്ത് ഒട്ടനവധി വീടുകളില്‍ വെള്ളം കയറി.
പൂനൂര്‍ പുഴയുടെ അരിക് ഇടിഞ്ഞു 10 ഓളം വീടുകള്‍ അപകടാവസ്ഥയില്‍ ആയി.20 തോളം വീടുകളുടെ മതിലു ഇടിഞ്ഞു.
ചെലവൂര്‍ അങ്ങാടിയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്, ഓവുചാലിലൂടെ വെള്ളം ഒഴിഞ്ഞ് പോകാത്തത് റോഡിലും പരിസരത്തുള്ള വീടുകളിലും വെള്ളം കയറാന്‍ കാരണമായി.
പി ഡെബ്ല്യു.ഡി എൻ.എച്ച് ഡ്രൈനെജ് നിര്‍മാണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ ടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിരവധി പരാതികള്‍ കൊടുത്തിരുന്നു.
കൗണ്‍സിലര്‍ അഡ്വ.സി.എം ജംഷീറിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. ഇറിഗേഷന്‍ എ ഇ ബിദീഷ് , കോര്‍പ്പറേഷന്‍ എഎക്സി സജി , വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു