കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിനിടെ വാഹനങ്ങൾക്കുനേരെ കല്ലേറ്.കല്ലായിൽ കല്ലേറിൽ ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നു.പി.എസ്.സി പരീക്ഷ നടക്കുന്ന ഗവ: സ്കൂളിന്റെ മുന്നിൽ ആണ് സംഭവം.6.15 ഓടെ
പ്രവർത്തകർ കല്ലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.പോലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. സിവിൽ സ്റ്റേഷനു സമീപം വയനാടു നിന്നും വരികയായിരുന്ന കെ.എസ്സ്.ആർ.ടിസി ബസ്സിനു നേരെ നടന്ന കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.വാഹനത്തിൻ്റെ ചില്ല് കല്ലേറിൽ തകർന്നു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ ശശിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. ട്രാഫിക്ക് എ.സി ടി.കെ സന്തോഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി.