കോഴിക്കോട്:കൊച്ചുകുട്ടികളുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതി നായി കോഴിക്കോട് ചിന്മയ വിദ്യാലയ സംഘടിപ്പിച്ച ‘ഹർഷോത്സവ് 2025’ നാവ്യാനുഭവമായി. ഏഴ് വയസ്സിൽ താഴെയുള്ള അമ്പതോളം കുട്ടികൾ വേദിയിൽ തങ്ങളുടെ കാലപ്രകടനവുമായി അണിനിരന്നു. ഉപകരണ സംഗീത പ്രതിഭയും ചിന്മയ വിദ്യാലയത്തിലെതന്നെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ അദ്വൈത് എം. ശ്രീ സോളോ കീറ്റാർ പ്രകടനത്തിലൂടെ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.
സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് പ്രതിനിധിയായ സ്വാമി ജിതാത്മാനന്ദ സരസ്വതി, സ്കൂൾ പ്രിൻസിപ്പൽ ഷീബ കെ. അഡ്മിനിസ്ട്രേറ്റർ പി. വി. അനൂപ് കുമാർ, അക്കാഡമിക് കോർഡിനേറ്റർ പ്രിയ ജാനറ്റ്, അക്കാഡെമിക് കൗൺസിൽ മെമ്പർ കെ. ഉഷപ്രഭ, പി. ടി. എ. പ്രസിഡന്റ് രതീഷ് തുടങ്ങിയവർ സംസാരിച്ചു.
മദ്യത്തിനും മയക്കുമരുന്നിനും യുവാക്കൾ അടിമപ്പെടുന്ന പുതിയകാലത്ത് കുട്ടികളെ സർഗ്ഗാത്മകതയിലേക്ക് നയിക്കാൻ മാതാപിതാക്കൾ പ്രത്യേകം പരിശ്രമിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുവാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിലെ തന്നെ ചിത്രകലാ അധ്യാപകനായ ഗോപിനാഥൻ തയ്യാറാക്കിയ വർണ്ണശബളമായ വേദി കുഞ്ഞു കലാകാരന്മാർക്ക് വലിയ പ്രചോദനമായി.