ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി.
ഇന്നലെ വൈകീട്ട് ആറോടെ ആലപ്പുഴയിലെ കളര്‍കോട്ടെ അഹലന്‍ കുഴിമന്തി എന്ന ഹോട്ടലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സി.പി.ഒ ആയ ജോസഫ് അടിച്ചു തകര്‍ത്തത്. കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി ഭീതി സൃഷ്ടിക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു.
മകന്‍ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കല്‍ കേളജില്‍ ചികിത്സയിലാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴ സൗത്ത് പൊലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.