Tuesday, December 3, 2024
GeneralLatest

ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിൽ ആദ്യവോട്ട് രേഖപ്പെടുത്തി


ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലി ഗാവ് മണ്ഡലത്തിൽ ഗവ: സ്കൂളിലെ 15ാം നമ്പർ ബൂത്തിൽ കാലത്ത് ഏഴ് മണിക്ക് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരു് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേര് ചേർത്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ , വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ഗോവൻ ജനത പുലർത്തി വരുന്ന ജാഗ്രതയെ ശ്രീധരൻ പിള്ള അഭിനന്ദിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നതു് പ്രായപൂർത്തി വോട്ടവകാശം വഴി പാർലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത സൗഹാർദ്ദ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്ത ഇലക്ഷൻ കമ്മീഷനെയും ഗവർണ്ണർ അനുമോദിച്ചു.

Reporter
the authorReporter

Leave a Reply