Thursday, September 19, 2024
General

പെണ്‍കുട്ടികള്‍ വീട്ടില്‍ മരിച്ച നിലയില്‍; പിതാവ് റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി


പയ്യോളിയില്‍ പിതാവിനെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക(10) എന്നിവരെയാണ് വ്യാഴാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്. റെയില്‍വേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാന്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സമീപത്തുള്ള സുമേഷിന്റെ അനുജന്റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലിസ് പറഞ്ഞു.

ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്.


Reporter
the authorReporter

Leave a Reply