Thursday, December 26, 2024
EducationLatestLocal News

മെഡിക്കല്‍ കോളേജ് കാമ്പസ് ജി എച്ച് എസ് എസ് ഇലൂസിയ ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ലാബ് ഉദ്ഘാടനം ചെയ്തു.


കോഴിക്കോട്: ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസ് പി ടി എ  ഇലൂസിയ ലാബുമായി സഹകരിച്ച് സ്ഥാപിച്ച ഓഗ്മെന്റഡ് റിയാലിറ്റി ലാബ്  വിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ ആയി നിർവഹിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്  അധ്യക്ഷനായിരുന്നു.
വെര്‍ച്വല്‍ റിയാലിറ്റി ലാബ് പദ്ധതി റിപ്പോര്‍ട്ട് പി ടി എ പ്രസിഡണ്ട് അ‍ഡ്വ. സി എം ജംഷീര്‍ അവതരിപ്പിച്ചു.
‘ഇലൂസിയ മൈ ക്ലാസ് ‘ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങും  ‘കിളിപ്പേച്ച് ‘കുട്ടികളുടെ കവിതാ സമാഹാരം പ്രകാശനവും വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി എം.എൽ.എ തോട്ടത്തില്‍ രവീന്ദ്രന്‍ നിർവഹിച്ചു.
പി ടി എ  നവീകരിച്ച  സ്റ്റാഫ് റൂം ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പ്രിസം ഫൗണ്ടറും മുൻ എം.എൽ.എയുമായ എ.പ്രദീപ് കുമാർ സമഗ്ര – കായിക പ്രൊജക്ട് പ്രഖ്യാപനം നടത്തി.കോഴിക്കോട് മെ‍ഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍ സമഗ്ര കായിക പ്രൊജക്ട് ഏറ്റു വാങ്ങി.പ്രിസം- ഡോപ്പ പദ്ധതി ഉദ്ഘാടനവും ചടങ്ങിൽ വെച്ച്  എ.പ്രദീപ് കുമാർ നിർവഹിച്ചു.
ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‍സണ്‍ രേഖ,സ്വാഗത സംഘം ചെയർമാനും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ മോഹനൻ,

മെഡിക്കല്‍ കോളേജ് കാമ്പസ് സ്കൂൾ പ്രിൻസിപ്പാൾ കെ.വി ഫൗസിയ, എ ഇ ഒ ഗീത,എം മോഹനൻ, വിദ്യാലയ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ രജുല, മദര്‍ പി ടി എ പ്രസി‍ഡണ്ട് ഷീല ജോസഫ്, സ്റ്റാഫ് സെക്രട്ടറി  സ്വാഗത സംഘം വൈസ് ചെയർമാൻ ഷാജി എം പി എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply