ബേപ്പൂർ: നഗരത്തെ ഗണേശ സ്തുതികളിൽ ആറാടിച്ച് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ ഡി.ജെ സംഗീതത്തിനൊത്ത് ചുവടുകൾ വെച്ച് നിരവധി സ്ത്രീകളും കുട്ടികളും പുരുഷൻമാരും യുവാക്കളും ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അന്തരീക്ഷം ഗണേശ സ്തുതികൾ കൊണ്ട് മുഖരിതമായി. ഇതാദ്യമായാണ് ഗണേശ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ബേപ്പൂരിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണേശോത്സവം സംഘടിപ്പിക്കുന്നത്. ബേപ്പൂർ ബി.സി.റോഡിന് സമീപം തയ്യാറാക്കിയ പന്തലിൽ ബുധനാഴ്ച പുലർച്ചെ
ജിജേഷ് പട്ടേരിയുടെ കാർമ്മികത്വത്തിൽ ഗണപതി പ്രതിഷ്ഠയും വിഗ്രഹ പൂജയും ഗണപതിഹോമവും നടന്നു.
ഞായറാഴ്ച പുലർച്ചെ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സംജേഷ് പട്ടേരി മുഖ്യകാർമ്മികത്വം വഹിച്ചു.
വൈകുന്നേരം നടുവട്ടത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ പുളിമുട്ടിന് സമീപം ഗണപതിവിഗ്രഹം നിമഞ്ജനം ചെയ്തു.ഗണേശ സേവാ സംഘം ഭാരവാഹികളായ അജിൽ വെള്ളായിക്കോട്ട്, ദീപക് പിണ്ണാണത്ത്, ഷിഗീഷ് പി.വി, സജീഷ് മാറാട്, ഷിനു പിണ്ണാണത്ത്, എം.വിജിത്ത്, കെ.പി. ബൈജു, വിന്ധ്യാ സുനിൽ, അനുരാജ്, എന്നിവർ നേതൃത്വം നൽകി.