General

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയായ യൂസഫിനെയും സഹോദരനെയും ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തൃശൂര്‍ പോലിസാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സജിത് സതീശന്‍, നിഖില്‍ എന്നിവരുമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ വാഹനത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായിട്ടില്ല.

പെരിന്തല്‍മണ്ണയിലെ കെഎം ജ്വല്ലറി ഉടമയാണ് യൂസഫ്. ജൂബിലി മിഷന് സമീപത്ത് വച്ച് കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കുപറ്റിയ യൂസഫും സഹോദരനായ ഷാനവാസും ആശുപത്രിയില്‍ ചികിത്സയിലാണ്. ജ്വല്ലറി പൂട്ടി രാത്രി മടങ്ങുന്നതിനിടെയാണ് ആക്രമണം.


Reporter
the authorReporter

Leave a Reply