GeneralLatest

അശരണർക്ക് ആശ്വാസവുമായി റോട്ടറി സൈബർ സിറ്റി

Nano News

കോഴിക്കോട് :റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ്  സൈബർ സിറ്റി യുടെ  ആഭിമുഖ്യത്തിൽ ആരോരുംമില്ലാതെ വഴിയരികിൽ കിടക്കുന്നവരെ  പാർപ്പിക്കുന്ന സർക്കാർ സ്ഥാപനമായ ചേവായൂർ ഉദയത്തിലെ  അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
ഡിസട്രിക്ക് ഗവർണ്ണർ നോമിനി ഡോ. സേതു ശിവശങ്കറിൽ നിന്നും  ഉദയം ചാരിറ്റബിൾ സോസൈറ്റി  നോഡൽ  ഓഫീസർ ഡോക്ടർ ജി. രാഗേഷ് ഏറ്റുവാങ്ങി.
റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഹോം മാനേജർ സീ. കെ അമൃത,  ജലീൽ ഏടത്തിൽ . സെക്രട്ടറി കെ. നിതിൻ ബാബു എന്നിവർ പ്രസംഗിച്ചു.

Reporter
the authorReporter

Leave a Reply