കോഴിക്കോട്: അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബീച്ച് മറൈൻ ഗ്രൗണ്ടിൽ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന കാലിക്കറ്റ് ഫ്ലവർഷോയുടെ ബ്രോഷർ പ്രകാശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി സുന്ദർ രാജുലു, ഫ്ലവർ ഷോ ജനറൽ കൺവീനർ അജിത് കുരീത്തടം ട്രഷറർ കെ. ബി. ജയാനന്ദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പുത്തൂർമഠം ചന്ദ്രൻ, പി . കെ . കൃഷ്ണനുണ്ണിരാജ, വൈ. സജിമോൻ, യു. ബി. ബ്രിജി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു