കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു. ലക്ഷദ്വീപ് ബോട്ടിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്.
ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ബോട്ട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.