Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Wednesday, March 11, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > General > പെരിയാറിലെ മത്സ്യക്കുരുതി;അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
General

പെരിയാറിലെ മത്സ്യക്കുരുതി;അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Reporter
ReporterMay 25, 2024No comment
posted on May. 25, 2024 at 5:12 pmMay 25, 2024
Nano News

കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി. ചത്ത മത്സ്യത്തിന്‍റെ ആന്തരിക അവയവങ്ങളിൽ രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓക്സിജൻ പോരായ്മ മാത്രമല്ല കുരുതിക്ക് കാരണമായതെന്നാണ് രാസവസ്തുവിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്നത്.

അമോണിയയും സല്‍ഫൈഡും എത്തിയത് എവിടെ നിന്ന് എന്നറിയാൻ കൂട്ടായ പരിശോധന വേണം. അമോണിയ, സൾഫൈഡ് എന്നിവ കൂടിയ അളവിൽ പുറംതള്ളുന്നത് ഏത് വ്യവസായമെന്ന് കണ്ടെത്തണം, ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കണം എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. ഹെവി മെറ്റൽ സാന്നിദ്ധ്യമറിയാൻ വിദഗ്ധ പരിശോധന തുടരുകയാണെന്നും ഇതടക്കം വിശദമായ പഠന റിപ്പോർട്ടിനുശേഷം രസവസ്തുക്കൾ എങ്ങനെ എത്തി എന്നതിൽ കൂടുതൽ വ്യക്തത വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്‍റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ ത‍ടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു.അതേസമയം, മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി. എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി. ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ് പിസിബി വിലയിരുത്തൽ. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ ആണ് നിയമിച്ചത്.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.


Tags:An inquiry report has been submittedFish farming in Periyar
ReporterMay 25, 2024
previous article

കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

next article

തിരുവല്ലയിൽ വെള്ളക്കെട്ടിലൂടെ മൃതദേഹവും വഹിച്ച് ബന്ധുക്കൾ

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

General

നിയമസഭാ തെരഞ്ഞെടുപ്പിൽ എ കെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന് പാർട്ടി യുവജന വിഭാഗം: മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എൻവൈസി

ReporterMarch 8, 2026
14
General

മാതൃഭൂമി സാഹിത്യ പുരസ്ക്കാരം മേതിൽ രാധാകൃഷ്ണന്

ReporterMarch 5, 2026
17
General

തെരഞ്ഞെടുപ്പ് പിന്തുണ ഉറപ്പാക്കലോ ലക്ഷ്യം? : മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

ReporterMarch 5, 2026
16
General

തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: മാധ്യമത്തിലെ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവെച്ചു

ReporterFebruary 27, 2026
22




Subscribe Newsletter

Receive our editor's picks weekly

Latest Posts

Local News

കല്ലായ് പോസ്റ്റോഫീസ് കെട്ടിടം പൊളിച്ചുമാറ്റുക: പ്രതിഷേധ ജനകീയ സദസ് സംഘടിപ്പിച്ചു

ReporterMarch 10, 2026
9

നാദാപുരത്ത് പി വസന്തം എൽ ഡി എഫ് സ്ഥാനാർത്ഥി

March 9, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ എ കെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന് പാർട്ടി യുവജന വിഭാഗം: മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എൻവൈസി

March 8, 2026

തീർത്ഥയാത്ര ഏപ്രിൽ 17 ന് ആരംഭിക്കും

March 6, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

Local News

കല്ലായ് പോസ്റ്റോഫീസ് കെട്ടിടം പൊളിച്ചുമാറ്റുക: പ്രതിഷേധ ജനകീയ സദസ് സംഘടിപ്പിച്ചു

ReporterMarch 10, 2026
9
Election news

നാദാപുരത്ത് പി വസന്തം എൽ ഡി എഫ് സ്ഥാനാർത്ഥി

ReporterMarch 9, 2026
8
General

നിയമസഭാ തെരഞ്ഞെടുപ്പിൽ എ കെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന് പാർട്ടി യുവജന വിഭാഗം: മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എൻവൈസി

ReporterMarch 8, 2026
14
Local News

തീർത്ഥയാത്ര ഏപ്രിൽ 17 ന് ആരംഭിക്കും

ReporterMarch 6, 2026
14
General

മാതൃഭൂമി സാഹിത്യ പുരസ്ക്കാരം മേതിൽ രാധാകൃഷ്ണന്

ReporterMarch 5, 2026
17
General

തെരഞ്ഞെടുപ്പ് പിന്തുണ ഉറപ്പാക്കലോ ലക്ഷ്യം? : മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

ReporterMarch 5, 2026
16
Local News

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും: പന്ന്യൻ രവീന്ദ്രൻ

ReporterMarch 4, 2026
13
Local News

ലേബർ കോഡുകൾക്കെതിരെ ജനകീയ ഐക്യനിര പടുത്തുയർത്തണം: ബി രാം പ്രകാശ്

ReporterMarch 4, 2026
21
Local News

അമേരിക്ക – ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ സ്നേഹജ്വാല

ReporterMarch 3, 2026
14
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy