GeneralLatest

ഫറോക്ക് പഴയപാലം അടച്ചു.മൂന്ന് മാസശേഷം പുതുമോടിയിൽ തുറക്കും.

Nano News

കോഴിക്കോട്: അറ്റകുറ്റപണിക്കും മോടിപിടിപ്പിക്കുന്നതിനുമായി ഫറോക്ക് പഴയപാലം അടച്ചു.ഗതാഗതം പുതിയ പാലം വഴിയാക്കി. വലിയ വാഹനങ്ങൾ ഇടിച്ച് പാലത്തിൻ്റെ ഇരുമ്പ് സുരക്ഷാ കവചങ്ങൾക്ക് സാരമായ പരിക്കുണ്ടായിരുന്നു.ആറിലധികം കമാനങ്ങൾ പൊട്ടിക്കിടക്കുകയാണ്. ഇവ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുന്നതോടൊപ്പം പാലത്തിൻ്റെ മോടിപിടിപ്പിക്കലും നടത്തും.89 ലക്ഷം രൂപയാണ് ഇതിനായ് വകയിരുത്തിയത്.
3 മാസത്തേക്കാണ് പാലം അടച്ചിടുകയെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് പാലം സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ നവീനവൽക്കരിക്കുക.

Reporter
the authorReporter

Leave a Reply