കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി ഗുരുതരമായ ചികിത്സാപ്പിഴവുകള്‍ സംഭവിക്കുന്നത് ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേട് മൂലമാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.ഓരോ സംഭവമുണ്ടാകുമ്പോഴും അടിയന്തിര റിപ്പോര്‍ട്ട് തേടുന്നതല്ലാതെ സര്‍ക്കാര്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ കൈക്കൊളളാത്തതാണ് പിഴവുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും സജീവന്‍ പറഞ്ഞു.
സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടര്‍ച്ചയായുണ്ടാകുന്ന ചികിൽത്സാപിഴവിന്‍റെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ജില്ലാ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ടി. രനീഷിന്‍റെ നേതൃത്വത്തില്‍ ആശുപത്രി കവാടത്തിനു മുൻപിൽ നടത്തിയ
ഉപവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.കെ. സജീവൻ.
1957ല്‍ കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായി ആരംഭിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്ന് വിവാദങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.ഗുരുതരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.ക്യാമ്പസ് ഉപജാപകസംഘങ്ങളുടെ കയ്യിലാണ്.മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യവും അന്വേഷിക്കേണ്ടതുണ്ട്.
ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് സബിത പ്രഹ്ളാദന്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി സ്ഥാനസമിതിയംഗങ്ങളായ ടി.പി.സൂരേഷ്,പി.രമണിഭായ്,സതീഷ് പറന്നൂര്‍,ജില്ലാ വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി,ജില്ലാ സെക്രട്ടറി പ്രശോഭ്കോട്ടുളി,ടി.വി ഉണ്ണിക്കൃഷ്ണന്‍,ശശിധരന്‍ നാരങ്ങയില്‍,ടി.പി.ദിജില്‍,കെ.ഷൈബു,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,കെ.കെ.മനോഹരന്‍ സംസാരിച്ചു.