Sunday, December 22, 2024
Local NewsPolitics

ഫറോക്കിൽ സ്ഫോടക വസ്തു കണ്ടെടുത്ത സംഭവം – എൻ, ഐ, എ അന്വേഷിക്കുക – ബി.ജെ.പി


ഫറോക്ക് :ഫറോക്കിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഫറോക്ക് ഗണപത് സ്ക്കൂളിന്റെ ആളൊഴിഞ്ഞ പറമ്പിൽ ഇവ രഹസ്യമായി സൂക്ഷിച്ചത് അത്യന്തം ഗൗരവ സ്വഭാവമുള്ളതാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം ബി,ജെ, പി നേതാക്കൾ പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് നാരങ്ങയിൽ ശശിധരൻ ,ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ചാന്ദിനി ഹരിദാസ് , ജനറൽ സെക്രട്ടറി മാരായ കൃഷ്ണൻ പുഴക്കൽ, രാജേഷ് പൊന്നാട്ടിൽ, ജില്ലാ  കമ്മറ്റിയംഗം വി.മോഹനൻ മാസ്റ്റർ, കെ.വി വിജയകൃഷ്ണൻ , കെ.എം.ബിജേഷ്, പി. അരുൺ കുമാർ , കെ.നിഖിൽ രാജ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Reporter
the authorReporter

Leave a Reply