ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗവ. എൽ പി സ്കൂൾ പറയഞ്ചേരിയിൽ ടിയാറ ഹോട്ടലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷ തൈകൾ നട്ട് ഡയറക്ടർ ജമീൽ, ഹെഡ്മിസ്ട്രെസ് റീന എ എം എന്നിവർ സംയുക്തമായി ഉത്ഘാടനം നിർവഹിച്ചു. ചീഫ് എഞ്ചിനീയർ രാകേഷ് വി പി, അനൂപ് സി കണ്ണോത് എന്നിവർ ആശംസകൾ നടത്തി.