General

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം


തിരുവനന്തപുരം: ഡ്രേവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ തര്‍ണ സംഘടിപ്പിച്ചു.ഗണേഷ്കുമാര്‍ എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണം.ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.

50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തിൽ നടത്താൻ എത്തിന് വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല.മന്ത്രിയുടെ വസതിയിലേക് മാർച്ച് നടത്തും.മന്ത്രിയെ വഴിയിൽ തടയുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply