കുടിവെള്ള വിതരണം മുടങ്ങും
കേരള ജല അതോറിറ്റിയുടെ പൊറ്റമ്മല്‍ ഭാഗത്തെ കുടിവെള്ള വിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൊറ്റമ്മല്‍, കോട്ടുളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയ പാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത തുടങ്ങിയ പ്രദേശങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് കുടിവെള്ളം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
പ്രസംഗ മത്സരം ഇന്ന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ ഇന്ന് (ഒക്ടോബര്‍ എട്ട്) രാവിലെ 10ന് കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജില്‍ ഇഎംഎസ് മെമോറിയല്‍ സംസ്ഥാനതല പ്രസംഗ മത്സരം സംഘടിപ്പിക്കും. യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ എം ഷാജര്‍ ഉദ്ഘാടനം നിര്‍വഹിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 9.30ന് എത്തണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് ഗവ. ഐടിഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് (മുസ്‌ലിം സംവരണം) ഒക്ടോബര്‍ 10ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 04952377016, 9447335182.
ടെക്നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. പിഎസ്‌സി നിര്‍ദേശിച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. വിവരങ്ങള്‍ http://geckkd.ac.in ല്‍ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇംപ്ലിമെന്റിങ് ഓഫീസറായ ജില്ലാ പഞ്ചായത്തിന്റെ ‘രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം’ പദ്ധതി ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ളതും 1500 സിസിയില്‍ കുറവുള്ളതുമായ ഏഴ് സീറ്റുള്ള എസി വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2370494.
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിത-ശിശുവികസന വകുപ്പിന് കീഴിലെ കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കാര്‍ ലഭ്യമാക്കാന്‍ ടീ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒമ്പത് ഉച്ച 12 വരെ സ്വീകരിക്കും. ഫോണ്‍: 0495 2281044.
അധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന്റെ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരാകണം. ഒക്ടോബര്‍ പത്തിന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്) എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും.
എസ് സി പ്രമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളായ തോടന്നൂര്‍ ബ്ലോക്കിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലും കൊടുവള്ളി ബ്ലോക്കിലെ കൂടരഞ്ഞി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും പ്രമോട്ടറെ നിയമിക്കും. യോഗ്യത: പ്ലസ് ടു/തത്തുല്യം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ജാതി, വയസ്സ് (പ്രായപരിധി 18-40 വയസ്സ്), വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370379.