കോഴിക്കോട്: മാറാട്ടെ ബലിദാനികളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ചുമതലയേറ്റ പുതിയ ജില്ലാപ്രസിഡന്റുമാര്‍ കര്‍മ്മരംഗത്ത് ഇറങ്ങി്. ഇന്നലെ വൈകീട്ട് ആറോടെ സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബുവും നോര്‍ത്ത് ജില്ലാപ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണനും റൂറല്‍ ജില്ലാപ്രസിഡന്റ് ടി.ദേവദാസും മാറാട്ടെ ബലിദാനികളുടെ ചോരവീണുകുതിര്‍ന്ന കടല്‍ത്തീരത്ത് എത്തി. അരയസമാജം പ്രവര്‍ത്തകര്‍ ജയ്വിളികളോടെ പുതിയ നേതൃത്വത്തെ വരവേറ്റു.
തുടര്‍ന്ന് അരയസമാജം ഓഫീസില്‍ ബലിദാനികളുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
ചടങ്ങ് ദേശിയ കൗണ്‍സില്‍ അംഗം കെ.പി.ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ജയചന്ദ്രന്‍, അഡ്വ.വി.കെ.സജീവന്‍, എ.കരുണാകരന്‍,എ.മ
നോജ്, എം.പി.രാജന്‍, ഷൈമ പൊന്നത്ത്, ഷിനു പിണ്ണാണത്ത്, അഡ്വ.രമ്യ മുരളി, ടി.വി.ഉണ്ണികൃഷ്ണന്‍, എം.രാജീവ് കുമാര്‍, കെ.രജിനേഷ് ബാബു, ഷിംജീഷ് പാറപ്പുറം, പി.എ.ശ്യാമപ്രസാദ്,രാജേഷ് പൊന്നാട്ടില്‍,എ.മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.