ബേപ്പൂർ: കോഴിക്കോട് ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച് എസ്സ്.എസ്സ്. ബേപ്പൂർ ഒന്നാം സ്ഥാനവും മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ബേപ്പൂർ സ്പോർട്സ് അക്കാഡമിയും കരസ്ഥമാക്കി. പെൺകുട്ടികളുടെ മത്സരത്തിൽ ഫിനിക്സ് മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനവും ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം പ്രസന്റേഷൻ ഹൈസ്കൂളും കരസ്ഥമാക്കി. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സുനിൽ മാധവ് നിർവഹിച്ചു. നെറ്റ് ബോൾ ജില്ലാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റാസിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട് കൗൺസിൽ അംഗം ഇ. കോയ , സെക്രട്ടറി യു.പി. സബിറ, മുരളി ബേപ്പൂർ ,ട്രഷറർ പ്രഷീദ് കുമാർ, കോച്ച് ഗോഡ്സൺ ബാബു, കെ.പി. അൻഷാദ് എന്നിവർ പ്രസംഗിച്ചു.