തലക്കുളത്തൂർ : റോട്ടറി ക്ലബ് കാലിക്കറ്റ് ന്യൂ ടൗണിൻ്റെ നേതൃത്വത്തിൽ തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന 19 പൾസ് പോളിയോ ബൂത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ വിതരണം ചെയ്തു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബയ്ക്ക് പൊതിച്ചോർ കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ റോട്ടറിക്ലബ്ബ് ന്യൂ ടൗൺ പ്രസിഡൻ്റ് ഷമീം റാസ ,റോട്ടറി ന്യൂ ടൗൺ സെക്രട്ടറി എ പി ദാസാനന്ദ് , ക്ലബ് സർവീസ് പ്രൊജക്ട്സ് ചെയർ നിഷാൻ അഹമ്മദ്, റോട്ടറി ന്യൂ ടൗൺ മുൻ പ്രസിഡൻ്റ് ദിലീപ് മoത്തിൽ,എച്ച് എസ് – അബ്ദുൽ നാസർ , എച്ച് ഐ – ഇ കെ സജിനി , എൽ എച്ച് ഐ ഇൻ ചാർജ് -എം കെ നിഷ ,നഴ്സ് ഓഫീസർ -ടി നിമിഷ, പി ആർ ഒ – എം ടി റുബീന ,ആശ പ്രവർത്തക സി ടി ആനന്ദ വല്ലി,ജെ എച്ച് ഐ മാരായ ആർ കെ സുധീർ, എൻ അബ്ദുൽ സലാം,ജെ പി എച്ച് – പി അനു എന്നിവർ പ്രസംഗിച്ചു. 19 ഓളംവാക്സിൻ ബൂത്തിൽ ജോലി ചെയ്യുന്നവർ , വളണ്ടിയർമാർ,മറ്റ് ജീവനക്കാർക്കുമാണ് പൊതിച്ചോർ എത്തിച്ചത്.