ChramamCinema

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു


സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാകാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്‌കാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്ധ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര. ആമ്പല്‍ പൂവ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


Reporter
the authorReporter

Leave a Reply