Saturday, November 23, 2024
Politics

ബിജെപിക്ക് ജനാധിപത്യം ജീവവായു: എം.ടി.രമേശ്


കോഴിക്കോട്: ആറ് വർഷങ്ങൾക്ക് ശേഷം ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.രണ്ട് ഘട്ടമായി ഒക്ടോബർ 15 വരെ നടക്കുന്ന അംഗത്വ വിതരണ ക്യാമ്പയിൻ ജില്ലയിലെ എല്ലാ ബൂത്തുകളിലും നടത്തും.നാല് ലക്ഷം അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യം.മാരാർജി ഭവനിൽ
നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പ്രശസ്ത ചലച്ചിത്ര നടന്‍ കോഴിക്കോട് നാരായണന്‍ നായരെ ഓണ്‍ലൈന്‍ വഴി അംഗമാക്കിക്കൊണ്ട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

ജനാധിപത്യം ജീവവായു പോലെ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പാര്‍ട്ടിക്കകത്തും ഭരണത്തിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും എം.ടിരമേശ് പറഞ്ഞു.കോണ്‍ഗ്രസ്സില്‍ നെഹ്റു കുടുംബത്തിന്‍റെ പ്രവിലജ് ഇല്ലാത്തവരെ അംഗീകരിക്കില്ല. നരസിംഹറാവുവിനും,സീതാറാം കേസരിക്കും നിരവധി അവഹേളനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

നരസിംഹറാവു മരണപ്പെട്ടപ്പോള്‍ ഔദ്യോഗിക ദുഃഖാചരണം പോലും കോണ്‍ഗ്രസ്സ് നടത്തിയില്ല.പ്രാഥമിക മെബര്‍മാരാവുന്നവരെ രജിസ്റ്റര്‍ ചെയ്യാനും,അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും,പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പമാണ് അവരെന്ന് ഉറപ്പ് വരുത്താനും ബിജെപിക്ക് കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയിലേക്ക് അഭിമാനത്തോടെയാണ് ആളുകള്‍ കടന്നു വരുന്നതെന്നും രമേശ് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍.ദേവദാസ്(റിട്ട.ഇന്‍കംടാക്സ് ഡയറക്ടര്‍),കേണല്‍ ആര്‍കെ. നായര്‍, അഗസ്ത്യന്‍ മാസ്റ്റര്‍, വി.എം.ചന്ദ്രദാസ്, മാധവന്‍ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ പുതുതായി അംഗത്വമെടുത്തു.ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് പി.രഘുനാഥ്,ജില്ലാ പ്രഭാരി കെ.നാരയണന്‍ മാസ്റ്റര്‍,സംസ്ഥാന വക്താവ് വി.പി.ശ്രീ പത്മനാഭന്‍,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍,ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് എന്‍.പി.രാധാകൃഷ്ണന്‍,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply