Politics

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍


തിരുവനന്തപുരം: മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതായി കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎല്‍എയെ സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്.

മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മന്‍ അവകാശലംഘന പരാതിയില്‍ ആരോപിച്ചു.

താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളില്‍ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ കേരള സദസില്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. എന്നാല്‍ 2 മന്ത്രിമാരുണ്ടാകുമ്പോള്‍ താന്‍ അധ്യക്ഷനാകണ്ടേ. മന്ത്രിമാരോട് ഇക്കാര്യത്തില്‍ പരാതിപ്പെട്ടിരുന്നു. പട്ടാമ്പി ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരി താനാണ്. എന്നാല്‍ പരിപാടി തന്നെ അറിയിച്ചില്ല. ഫോണ്‍ വിളിച്ച് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിപാടി തന്നെ അറിയിക്കാന്‍ ഒരു കത്ത് നല്‍കിയാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു.


Reporter
the authorReporter

Leave a Reply