നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ 1,000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി)ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് എത്തിയശേഷം ഇന്ന് രാവിലെ വയനാട്ടിലെത്തുമെന്നാണ് അറിയിപ്പ്. രാവിലെ 11.30ന് വയനാട് കലക്ടറേറ്റില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും.