മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാളികാവിലെ റബര്‍ എസ്‌റ്റേറ്റില്‍ നിന്നാണ് പിതാവിനെ പിടികൂടിയത്. നിലവില്‍ ഫായിസിനെതിരേ തെളിവുകളൊന്നുമില്ലെന്ന് പോലിസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലിസ് പറഞ്ഞു.
ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.