മൂന്നു പീടികയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്നുപീടിക സ്വദേശി നവീന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ യുവാക്കള്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നല്‍കാത്തതിനാല്‍ പൊലിസ് കേസെടുത്തിട്ടില്ല. ഹെല്‍മറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.