GeneralLocal News

നാടക -സിനിമാ രംഗത്തെ പാട്ടുകാരിയും നടിയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചിച്ചു


കോഴിക്കോട്. നാടക -സിനിമാ രംഗത്തെ പാട്ടുകാരിയും നടിയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) അനുശോചിച്ചു. കോഴിക്കോട്ട് മലയാള ചലച്ചിത്ര കാണികൾ (മക്കൾ ) ഓഫീസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മലയാളക്കരയ്ക്ക് അവർ സമ്മാനിച്ച “പച്ചപ്പന തത്തെ……….” തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ എന്നും തങ്ങിനിൽക്കുന്നതാണെന്നും അവരുടെ വിയോഗം മലയാള സിനിമ -നാടക മേഖലയ്ക്ക് തീരാനഷ്ടമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുമ്പ് പി വി ജി അനുസ്മരണ ‘ ഗംഗാതരംഗം’ ചടങ്ങിൽ അവർക്കുള്ള ആദരം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയത് അന്ത്യനാളുകളിൽ ആശ്വാസവും അംഗീകാരമായിരുന്നു വെന്ന് അധ്യക്ഷൻ അനുസ്മരിച്ചു. സെക്രട്ടറി പി.ഐ. അജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു എ.ശിവശങ്കരൻ,പി. റൊണാൾഡ്, പി കെ കുഞ്ഞൻ, എ. സി.ഗീവർ, സി കെ മൻസൂർ, ജെയിംസ് ജോബ്, എന്നിവർ ചടങ്ങിൽ അനുസ്മരിച്ച് സംസാരിച്ചു. എ ശിവശങ്കരൻ സ്വാഗതവും സി സി മനോജ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply