police &crime

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി


കോട്ടയത്ത് വെസ്റ്റ് സ്‌റ്റേഷനിലെ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്.ഐ കെ രാജേഷിനെയാണ് കാണാതായിരിക്കുന്നത്. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജന്‍. കഴിഞ്ഞ 14ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

രാജേഷ് ജോലിസംബന്ധമായ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞു പോയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയില്‍ അയര്‍കുന്നം പൊലിസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.


Reporter
the authorReporter

Leave a Reply