കോഴിക്കോട്: വർഗ്ഗീയ-തീവ്രവാദ സംഘടനകളായ ആർ.എസ്.എസും എസ്.ഡി.പി.ഐയും വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ് ചെറുത്ത് തോൽപ്പിക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ പറഞ്ഞു. “വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ യുവജന പ്രതിരോധം” എന്ന മുദ്രാവാക്യം ഉയര്‍ത്തി
എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ ബിജിത്ത് ലാൽ, എ.ടി റിയാസ് അഹമ്മദ്, ധനേഷ് കാരയാട്, എൻ.അനുശ്രീ, ബി.ദർശിത്ത്, അനുകൊമ്മേരി പ്രസംഗിച്ചു.