Thursday, December 26, 2024
Local News

സന്നദ്ധ സേവനത്തിന്റെ പാതയിൽ കോളേജ് വിദ്യാർഥികൾ 


കോഴിക്കോട് : ഗ്ലോബൽ ആർട്സ് ആന്റ് സയൻസ് കോളേജിലെ സന്നദ്ധ സംഘടനയായ വീ കെയറിന്റെ നേതൃത്വത്തിൽ വിശപ്പിന്റെ വിളിക്കൊപ്പം എന്ന പേരിൽ തെരുവോരങ്ങളിലും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും ലെപ്രസി ആശുപത്രിയിലും  ആയിരത്തോളം പേർക്ക്  ഭക്ഷണം വിതരണം ചെയ്തു . ഔപചാരിക ഉദ്ഘടാനം കോളേജ് പ്രിൻസിപ്പൽ സജി കെ രാജ് നിർവ്വഹിച്ചു . പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ സേവന തൽപരത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ശ്രീജിത , ഷീബ, വീ കെയർ കൺവീനർമാരായ സഹദ് , അഞ്ജലി , സുശീൽ , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply