കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കൊച്ചിയില്‍ ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോ റൂമില്‍ അവതരിപ്പിച്ചു. ബി സെഗ്മെന്‍റ് ഹാച്ബാക്കായ സി 3 ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ്. ഈ സെഗ്മെന്‍റിലെ ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3 തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യത്തുടനീളമുള്ള സിട്രോണിന്‍റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ജൂലൈ ഒന്നു മുതല്‍ സി 3യുടെ പ്രി-ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്.
‘കൊച്ചിയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ സി 3 അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന ബി സെഗ്മെന്‍റിലേക്കാണ് സി 3യുടെ വരവ്. അതുകൊണ്ടു തന്നെ മറ്റു കാറുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും ആകര്‍ഷകവുമായ കാര്‍ ആക്കിമാറ്റുക എന്നത് വളരെ പ്രധാനമായിരുന്നു. സിട്രോണിന്‍റെ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പ്രോഗ്രാമിന് സി 3 വലിയ പിന്തുണയാകും. എക്സ്പ്രസ് യുവര്‍സെല്‍ഫ് എന്ന പേരില്‍ വ്യത്യസ്ത നിറഭേദങ്ങളോടെ മൂന്ന് മൂഡ് പാക്കുകളും 56 പ്രത്യേക കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും 70ലേറെ അസസറികളും ഉള്‍പ്പെടുന്ന, ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന സവിശേഷ കസ്റ്റമൈസേഷനും ലഭ്യമാണ്’- സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.
പുതിയ സിട്രോണ്‍ സി 3
ഇന്ത്യയില്‍ സിട്രോണിന്‍റെ പുതിയൊരു അധ്യായത്തിനാണ് സി 3യുടെ വരവോടെ തുടക്കമിടുന്നത്. ഇന്ത്യയിലെ പ്രാദേശികമായ പ്രത്യേകതകള്‍ക്കും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് ഇന്ത്യന്‍ വിപണിക്കു വേണ്ടി തദ്ദേശീയമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ കാര്‍. 2019ല്‍ സിട്രോണ്‍ അവതരിപ്പിച്ച ‘സി ക്യൂബ്ഡ്’ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട മൂന്ന് കാറുകളില്‍ ആദ്യത്തേതാണ് സി 3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024ഓടെ മൂന്ന് കാറുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്. സിട്രോണിന്‍റെ മുഖമുദ്രയായ യാത്രാസുഖം, അതത് രാജ്യങ്ങള്‍ക്കിണങ്ങുന്ന പ്രത്യേക രൂപകല്‍പ്പന എന്നിവയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഈ കാറുകളിലുടെ വിപണിയില്‍ വളരെ വേഗം മുന്നിലെത്താനാണ് സിട്രോണിന്‍റെ പദ്ധതി.
പുതിയ സി 3 ഉപഭോക്താവിന് അവരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു പുറമെ സബ് 4 എംഎം ഗണത്തില്‍ ഉള്‍പ്പെടുന്ന വലിപ്പം, സ്ഥലലഭ്യത, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവ ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ്.
ജൂലൈ 20ന് സിട്രോണ്‍ സി 3 ഇന്ത്യയില്‍ നിരത്തിലിറങ്ങും. തുടക്കത്തില്‍ രാജ്യത്തുടനീളമുള്ള 20 ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ വഴിയും സിട്രോണ്‍ വെബ്സൈറ്റ് മുഖേനയുമാണ് വില്‍പ്പന.
Photo Caption: ഇവിഎം-ലാ മൈസണ്‍ സിട്രോണ്‍ കൊച്ചി സിഇഒ ജിഷില്‍ ബോസ് ടി.സിയും മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിയും ചേര്‍ന്ന് പുതിയ സിട്രോണ്‍ സി3 അവതരിപ്പിക്കുന്നു