മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചിലേക്ക്
പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം ഷൂട്ടിങ് റേഞ്ചിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍. മൂന്നാം ദിനം ഇന്ത്യയുടെ മറ്റ് പ്രധാന മത്സരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം മെഡല്‍ പ്രതീക്ഷയുമായി ക്വാര്‍ട്ടര്‍ പോരിനിറങ്ങും. വൈകീട്ട് ആറരയ്ക്കാണ് മത്സരം, തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്‌റ, പ്രവീണ്‍ ജാദവ്, ഇന്ത്യന്‍ ടീം സജ്ജം. അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ താണ്ടിയിട്ടില്ല രാജ്യം. ആ...