ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാംപ്യൻ ഷിപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മധ്യ പ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി
കോഴിക്കോട്: 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ മധ്യപ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.മെഡിക്കൽ കൊളേജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷ എതിരില്ലാത്ത 9 ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി. കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുറമുഖവകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ, വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട്...

