മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ കടത്തിവിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. 41 ദിവസം നീണ്ട് നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകരാണ്...