മുന്നണിയുടെ നിലപാടുകളിൽ തെറ്റ് സംഭവിച്ചാലും അത് ചൂണ്ടിക്കാണിക്കാൻ ആർജവം കാണിച്ച നേതാവായിരുന്നു എ. സി. ഷണ്മുഖദാസ്; പി. സി. ചാക്കോ
കോഴിക്കോട് :താൻ നിലയുറപ്പിച്ച മുന്നണിയുടെ നിലപാടുകളിൽ തെറ്റ് സംഭവിച്ചാലും അത് ചൂണ്ടിക്കാണിക്കാൻ ആർജവം കാണിച്ച നേതാവായിരുന്നു എ. സി. ഷണ്മുഖദാസ് എന്ന് എൻ. സി. പി. സംസ്ഥാന അധ്യക്ഷൻ പി. സി. ചാക്കോ. എൻ. സി. പി. നേതാവും മുൻ മന്ത്രിയുമായ എ. സി. ഷണ്മുഖദാസിന്റെ ചരമ വാർഷികാത്തൊടാനുബന്ധിച്ച് എരഞ്ഞിക്കലിലെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം സംസാരിക്കുകയായിരുന്നു പി. സി. ചാക്കോ. എക്കാലവും ഇടതു സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്ന് മുന്നോട്ട് പോയ വ്യക്തിത്വമായിരുന്നു എ. സി. ഷണ്മുഖദാസിന്റേതെന്നും പി. സി....









