ബിജെപിക്ക് ജനാധിപത്യം ജീവവായു: എം.ടി.രമേശ്
കോഴിക്കോട്: ആറ് വർഷങ്ങൾക്ക് ശേഷം ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.രണ്ട് ഘട്ടമായി ഒക്ടോബർ 15 വരെ നടക്കുന്ന അംഗത്വ വിതരണ ക്യാമ്പയിൻ ജില്ലയിലെ എല്ലാ ബൂത്തുകളിലും നടത്തും.നാല് ലക്ഷം അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യം.മാരാർജി ഭവനിൽ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പ്രശസ്ത ചലച്ചിത്ര നടന്‍ കോഴിക്കോട് നാരായണന്‍ നായരെ ഓണ്‍ലൈന്‍ വഴി അംഗമാക്കിക്കൊണ്ട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ജനാധിപത്യം ജീവവായു പോലെ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പാര്‍ട്ടിക്കകത്തും ഭരണത്തിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും എം.ടിരമേശ് പറഞ്ഞു.കോണ്‍ഗ്രസ്സില്‍...








