ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി എല്‍ഡിഎഫ് യോഗത്തിന് മുമ്പ് ബിനോയ് വിശ്വം
തിരുവനന്തപുരം: എല്‍ഡിഎഫിന്‍റെ നിർണായക യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂട്ടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു. യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് ഘടകകക്ഷികളും രംഗത്തെത്തി. എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കിയത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എൻസിപി നേതാവ്...








