ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ല: ബി. ജെ. പി
ഓർക്കാട്ടേരി: ശിവഭഗവതി ക്ഷേത്ര ഭൂമിയായ കച്ചേരി മൈതാനി അനധികൃതമായി കയ്യേറ്റം നടത്തി അവിടെ പൊതു കക്കൂസും കെട്ടിടവും നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തെ ചെറുക്കുമെന്നും അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമി തിരികെ പിടിക്കാന്‍ വേണ്ടി ഭക്തജന കൂട്ടായ്മ നവംബർ 17 തീയതി ഓർക്കാട്ടേരി ക്ഷേത്ര മൈതാനിയിൽ നടത്തുന്ന ലക്ഷദ്വീപ സമർപ്പണത്തിന് ബിജെപി പൂർണ്ണമായും പിന്തുണക്കുമെന്നും ജില്ലാ പ്രസിഡണ്ട് അഡ്വ.വികെ സജീവൻ അറിയിച്ചു. കച്ചേരി മൈതാനം സഹപ്രവര്‍ത്തകരോടൊപ്പം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സജീവന്‍. അടിസ്ഥാന രേഖപ്രകാരം ഗണപത് ദേവസ്വത്തിന്റെ ഭൂമിയായ ഈ ഭൂമി നിലവിൽ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ തെറ്റായ രീതിയിൽ...









