ബീച്ചും ആശുപത്രി പരിസരവും ലഹരി സങ്കേതം
കോഴിക്കോട്: നഗരമധ്യത്തിലെ പൊതുസ്ഥലങ്ങളടക്കം ലഹരിമാഫിയകൾ താവളമാക്കുമ്പോൾ പൊലീസ് കാഴ്ചക്കാരാകുന്നു. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ‘ലഹരി ഹോട്ട് സ്പോട്ട്’ അടക്കമുള്ള പ്രദേശങ്ങളിൽ തുടർപരിശോധന നടത്താത്തതാണ് സ്കൂൾ, കോളജ് വിദ്യാർഥികളെയടക്കം കണ്ണികളാക്കുന്ന ലഹരിസംഘങ്ങൾക്ക് തുണയാകുന്നത്. വെള്ളിയാഴ്ച ബീച്ച് ജനറൽ ആശുപത്രി വളപ്പിലെ ന്യൂ ബ്ലോക്കിന് പിന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് അമിത ലഹരി ഉപയോഗത്താലാണെന്നാണ് നിഗമനം. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവിടം കേന്ദ്രീകരിക്കുന്ന ലഹരിസംഘങ്ങൾക്കെതിരെ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആശുപത്രിയുടെ ലഹരിമുക്ത ചികിത്സ കേന്ദ്രത്തോട് (ഒ.എസ്.ടി) ചേർന്നുള്ള ഭാഗമാണ് രാപ്പകൽ വ്യത്യാസമില്ലാതെ ലഹരിസംഘങ്ങൾ...