ആരും കാണാതെ ഒരു കുറിപ്പും ചോക്ലേറ്റും;കേരളാ പൊലീസിന് സമ്മാനവുമായി അജ്ഞാത യുവതി
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പൊലീസുകാർക്ക് അപ്രതീക്ഷിത സമ്മാനമായി അജ്ഞാതയായ യുവതിയുടെ ഒരു പൊതി. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ റെയിൽവേ പൊലീസ് സ്റ്റേഷന്റെ മേശപ്പുറത്ത് ആരും കാണാതെ ഈ പൊതി വെച്ച് യുവതി കടന്നുകളഞ്ഞത്. 'പ്രിയപ്പെട്ട കേരള പോലീസ്, നിങ്ങളുടെ രാത്രികാല പട്രോളിംഗ് എനിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു, നന്ദി' എന്നെഴുതിയ കുറിപ്പും ഒപ്പം ചോക്ലേറ്റുമായിരുന്നു പൊതിയിൽ ഉണ്ടായിരുന്നത്. അസ്വാഭാവികമായി കണ്ട പൊതി പരിശോധിച്ചപ്പോഴാണ് അത് കത്തും ചോക്ലേറ്റുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആരാണ് ഇത് വെച്ചതെന്ന് അറിയാനായി...








