മാറുന്ന ടൂറിസം മേഖലയും ഡ്രോൺ യുഗവും; ടൂറിസം പൊതുമരാമത്ത് മന്ത്രിയുമായി അസാപ് കേരള ഡ്രോൺ പൈലറ്റ് പരിശീലന വിദ്യാർഥികളുടെ കൂടികാഴ്ച.
കോഴിക്കോട്: ടൂറിസം, റോഡ് വികസനം,കൃഷി, ദുരന്ത നിവാരണം, ഫിലിം, എന്നിങ്ങനെ വിവിധ മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും അതിനു വേണ്ട നൈപുണി കരഗതമായ മാനവശേഷിയെ രൂപപ്പെടുത്തുന്നതിനും കേരള സർക്കാറിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള വൈവിധ്യമാർന്ന നിരവധി പരിശീലന പരിപാടികൾ നടത്തി വരികയാണ്. ഈ ശ്രേണിയിൽ അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോണോമസ് ഇൻഡസ്ട്രിസിയോടും ചേർന്ന് ആധുനിക ഡ്രോൺ ടെക്നോളജിയിൽ Executive Programme in Micro Category Drone Pilot Training എന്നിവയാണ് 96 മണിക്കൂർ കോഴ്സുകളിലായി നൽകുന്നത്....