ഗ്രാമീണ വോളിബോൾ അസോസിയേഷൻ പ്രവർത്തനം തുടങ്ങി; രാജ്യമാകെ വ്യാപിപ്പിക്കും
എൻ.പി സക്കീർ കുറ്റ്യാടി: വോളിബോളിന് ഉണർവേകാൻ കർമ പദ്ധതികളുമായി ഗ്രാമീണ വോളീബോൾ അസോസിയേഷൻ കേരള പ്രവർത്തനമാരംഭിച്ചു. ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമങ്ങളാണ് കേരളത്തിൽ വോളിബോളിനെ എന്നും നെഞ്ചോട് ചേർത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷൻ പരിശ്രമിക്കുമെന്നും ടോം ജോസഫ് പറഞ്ഞു. ഗ്രാമീണ വോളിബോൾ അസോസിയേഷന് അഖിലേന്ത്യാ ഫെഡറേഷൻ ഉടൻ രൂപീകരിക്കുമെന്ന് കർണാടക വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. നന്ദകുമാർ പറഞ്ഞു. കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ...