പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ
പ്രിയ രഞ്ജിനി പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം. എന്നാൽ, പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം. ➤ ചൂടുവെള്ളം കൊണ്ടു സ്ഥിരമായി കാലുകഴുകരുത്. അത് വരൾച്ച കൂട്ടും. ➤ സോപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കുക. കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ➤ രാവിലെ തന്നെ ബാമുകൾ, വൈറ്റ് പാരഫിൻ,...









