ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റല്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചു.
കോഴിക്കോട്: സ്‌ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റലിനുള്ള അവാര്‍ഡ് ആസ്റ്റര്‍ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ബാധിതരായ രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയുടേയും ശസ്ത്രക്രിയയുടേയും നിലവാരം, സ്‌ട്രോക്കില്‍ നിന്ന് വിമുക്തി നേടുന്ന രോഗികളുടെ അനുഭവം, പശ്ചാത്തല സൗകര്യങ്ങള്‍, മരണത്തെ അതിജീവിക്കുന്നവരുടെ നിരക്ക്, എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളെ സമഗ്രമായി പരിഗണിച്ചാണ് അഭിമാനാര്‍ഹമായ നേട്ടം ആസ്റ്റര്‍ മിംസിന് ലഭ്യമായത്. കോഴിക്കോട് എ. എസ്. പി ശ്രീ. കെ.പി അബ്ദുള്‍ റസാഖില്‍ നിന്ന് ടീന ആനി...









