ബജറ്റിൽ പ്രതീക്ഷയോടെ കോഴിക്കോട് ജില്ല
മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിക്ക് യോജിച്ച ബൃഹത് പദ്ധതി ജില്ല ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 370 ഏക്കറാണിവിടെ കാടുപിടിച്ച് കിടക്കുന്നത്. 2007ൽ ബിർല മാനേജ്മെന്റ് തന്നെ ആദ്യ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ്, ഐ.ടി, ടൂറിസം വ്യവസായങ്ങളാണ് പറഞ്ഞിരുന്നത്. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചതോടെ എതിർപ്പുണ്ടായി. 11 വർഷത്തിനിടെ ഒമ്പതു തവണ സർക്കാറിന് പദ്ധതികൾ സമർപ്പിച്ചു. ഇവയൊന്നും ഫലം കണ്ടില്ല. 2017ലെ ബജറ്റിൽ മാവൂരിൽ ജാപ്പനീസ് -കൊറിയൻ വ്യവസായ ക്ലസ്റ്ററിന് നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചു. ബജറ്റിൽ ഒരു കോടി രൂപയും വകയിരുത്തി സ്പെഷൽ...









