മഴ കനക്കുന്നു; ഇരുപത്തിയഞ്ചിലധികം പേരെ കാണാതായി, എട്ടു മരണം സ്ഥിരീകരിച്ചു
ഡി.ഡി സലീംകുമാർ കൊച്ചി:ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇവ ആരൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍...









