ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണം;വയനാട് ടൂറിസം അസോസിയേഷൻ
വയനാട്: ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ (W TA) അടിയന്തിര യോഗം ആവശ്യപെട്ടു. കോവിഡ് മഹാ മാരിക്ക് ശേഷം ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ടൂറിസ്റ്റുകൾ വയനാട്ടിലേക്ക് വരാൻ തുടങ്ങുകയും ചെയ്തത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമീകരിച്ചതിനാൽ നിരവധി പേർ കാഴ്ചകൾ കാണാൻ കഴിയാതെ മടങ്ങിപ്പോകുകയാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ന്യൂ ഇയർ പാർട്ടികൾക്ക് 10 മണി വരെ സമയം...









